IndiaLatest

രാജസ്ഥാനും ഇന്ധന വില കുറയ്ക്കുന്നു

“Manju”

രാജസ്ഥാനും ഇന്ധന വില കുറയ്ക്കുന്നു. ഇന്ധന നികുതി കുറയ്‌ക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. ജോധ്പൂരില്‍ നടന്ന ഒരു പരിപാടിയ്ക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുറച്ചതിനെ തുടര്‍ന്ന് മൂല്യവര്‍ദ്ധിത നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളും നിര്‍ബന്ധിതമായ സാഹചര്യത്തിലാണ് തീരുമാനം.

അതേസമയം എത്രരൂപയാണ് കുറയ്‌ക്കുകയെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ഇന്ധന വിലയുടെ പട്ടികയില്‍ മുന്‍നിരയിലാണ് രാജസ്ഥാന്‍. പെട്രോളിന് 111 രൂപയും ഡിസലിന് 95 രൂപയുമാണ് രാജസ്ഥാനിലുള്ളത്. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചിട്ടും മൂല്യ വര്‍ദ്ധിത നികുതി കുറയ്‌ക്കാന്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ബിജെപി ഭരിക്കുന്ന ഇതര സംസ്ഥാനങ്ങള്‍ കുറച്ചതിന് പിന്നാലെയുള്ള സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് രാജസ്ഥാനും നികുതി കുറയ്‌ക്കാന്‍ തയ്യാറാകുന്നത്.

Related Articles

Back to top button