LatestThiruvananthapuram

ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച വിമാനം അടിയന്തരമായി ഇറക്കി

“Manju”

തിരുവനന്തപുരം: ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച വിമാനം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് വിമാനം ഇറക്കിയത്. ലണ്ടനിൽ നിന്ന് ശ്രീലങ്കയിലേക്ക് പോയ വിമാനമാണ് തിരുവനന്തപുരത്ത് ഇറക്കിയത്. സാങ്കേതിക പ്രശ്നം പരിഹരിച്ച ശേഷം വിമാനം ശ്രീലങ്കയിലേക്ക് തിരിച്ചു.

ഇംഗ്ലണ്ടുമായി നടന്ന പരമ്പരയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുകയായിരുന്നു ശ്രീലങ്കൻ താരങ്ങൾ അടങ്ങുന്ന സംഘം. പരമ്പരയിൽ ഒരു മ്ത്സരം പോലും ജയിക്കാൻ ലങ്കയ്ക്കായിരുന്നില്ല. നാട്ടിൽ തിരികെയെത്തുന്ന ടീമിന് അടുത്തയാഴ്ച ഇന്ത്യയുമായുള്ള പരമ്പരയാണ് ഉള്ളത്. ഏകദിന, ട്വന്റി20 പരമ്പര ഈ മാസം 13 ന് ആരംഭിക്കും.

Related Articles

Back to top button