KeralaLatestThiruvananthapuram
തിരുവനന്തപുരം സിറ്റി ഏരിയയിലെ ശാന്തിഗിരി തീര്‍ത്ഥാടകര്‍ കന്യാകുമാരിയിലെത്തി
കന്യാകുമാരി : ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (സിറ്റി)യിലെ ശാന്തിഗിരി തീര്‍ത്ഥാടകര്‍ കന്യാകുമാരി ശാന്തിഗിരി ആശ്രമത്തിലെത്തി. ശനിയാഴ്ച രാത്രിയാണ് തീര്‍ത്ഥാടകര്‍ തിരുവനന്തപുരത്ത് നിന്നും ശുചീന്ദ്രം വഴി കന്യാകുമാരിയിലേക്ക് യാത്ര തിരിച്ചത്. ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തീര്‍ത്ഥയാത്രകള്‍ സംഘടിപ്പച്ചിരിക്കുന്നത്. ശനിയാഴ്ച തിരുവനന്തപുരം റൂറല്‍ ഏരിയയിലെ ഭക്തര്‍ കന്യാകുമാരി ആശ്രമം സന്ദര്‍ശിച്ചിരുന്നു. ഇന്ന് ഹരിപ്പാട് നിന്നും തമ്പകച്ചുവട് ആശ്രമത്തിലേക്കും, വള്ള്യായി ആശ്രമത്തില്‍ നിന്നും മൈസൂര്‍ ആശ്രമത്തിലേക്കും തീര്‍ത്ഥയാത്രകള്‍ നടക്കുന്നുണ്ട്.