![](https://i0.wp.com/santhigirinews.org/wp-content/uploads/2024/05/oie_620716GeAFUNs0.jpg?resize=480%2C319&ssl=1)
പോത്തൻകോട് : നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ആദിസങ്കല്പ സമയത്ത് ഇന്ന് ശാന്തിഗിരി ആശ്രമത്തിൽ സകലവിധ നാദങ്ങളുടെയും പ്രകാശങ്ങളുടെയും ഘോഷണത്തോടുകൂടിയും 25 രാജ്യങ്ങളിലെ സംഗീതം സമന്വയിപ്പിച്ചുമുള്ള വാദ്യമേള ഘോഷം നടന്നു.
ഗുരുവിന്റെ ആദിസങ്കല്പത്തിൽ ലയന വാർഷികത്തിന്റെ ഭാഗമായിട്ടാണ് ഇന്ന് (2024 മെയ് 6 ന്) തിങ്കളാഴ്ച രാത്രി 08.45 മുതൽ 9.45 വരെ വാദ്യഘോഷണം നടന്നത്. പഞ്ചവാദ്യം, ചെണ്ട, നാദസ്വരം, തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയും നാദങ്ങളുടേയും പ്രകാശങ്ങളുടേയും ഘോഷണത്തോടും കൂടി നൂറുകണക്കിന് ഭക്തർ പങ്കെടുത്ത പ്രാർത്ഥനാ ചടങ്ങുകൾ നടന്നത്.
9.15 മുതൽ സന്യാസി സന്യാസിനിമാരുടെയും ബ്രഹ്മചര്യ സംഘത്തിന്റെയും പ്രത്യേക പുഷ്പാഞ്ജലിയും നടന്നു. ശാന്തിഗിരി ന്യൂസ് തത്സമയ സംപ്രേക്ഷണം നടത്തി.
അറേബ്യ, ആഫ്രിക്ക, ബംഗ്ലാദേശ്, ഇന്ത്യ, ഇറാൻ, ഇന്തോനേഷ്യ , ഈജിപ്ത്, ഇറ്റലി, ഫ്രാൻസ്, ഗ്രീസ്, ജപ്പാൻ, മലേഷ്യ, മംഗോളിയ, മൊറോക്കോ, മെക്സിക്കോ, ന്യൂസിലാൻഡ്, നോർവേ, കെനിയ, കൊളംബിയ, ക്യൂബ, കംമ്പോഡിയ, സ്പെയിൻ, സിംബാവെ, സിറിയ, ശ്രീലങ്ക, സ്കോട് ലൻഡ്, തായ്ലൻഡ്, ടിബറ്റ്, ടോംങ്കെ, റോം, ഉസ്ബെക്കിസ്ഥാൻ , വിയറ്റ്നാം തുടങ്ങിയ 25 രാജ്യങ്ങളുടെ വാദ്യസംഗീതങ്ങളെയാണ് സമന്വയിപ്പിച്ചത്.
നാളെ ചൊവ്വാഴ്ച വൈകിട്ട് 5.15 ന് നടക്കുന്ന ദിവ്യപൂജാസമർപ്പണത്തോടെ ഈ വർഷത്തെ നവഒലി ജ്യോതിർദിനം ആഘോഷങ്ങൾക്ക് സമാപനമാകും.