KeralaLatest

ഡ്രൈവിംഗ് സ്കൂളുകള്‍ പ്രതിസന്ധിയില്‍

“Manju”

തൊടുപുഴ : കോവിഡ് രണ്ടാം തരംഗം കുറഞ്ഞ് ലോക്ക് ഡൗണ്‍ ഇളവുകളോടെ ഓരോ മേഖലയും സാധാരണ ജീവിതത്തിലേക്ക് തിരിച്ച്‌ എത്തുമ്പോള്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും തൊഴിലാളികളും മാത്രം ഇപ്പോഴും റിവേഴ്‌സ് ഗിയറിലാണ്. ഒന്നരമാസത്തോളം പരിശീലനഗ്രൗണ്ടില്‍ കിടന്ന് മഴയും വെയിലുമേറ്റ് തുരുമ്പ് പിടിച്ചു വാഹനങ്ങള്‍. കഴിഞ്ഞ ദിവസം ഇവ പൊടിതട്ടിയെടുത്ത് പരിശീലനം പുനരാരംഭിച്ചെങ്കിലും ഇതുവരെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ ആരംഭിച്ചിട്ടില്ല.

അടുത്തയാഴ്ചയെങ്കിലും ടി.പി.ആര്‍ കുറയുന്ന മുറയ്ക്ക് ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷകള്‍. കഴിഞ്ഞ ലോക്ക് ഡൗണ്‍ മുതല്‍ ടെസ്റ്റിനായി ലൈസന്‍സ് കാത്തിരിക്കുന്നവര്‍ വരെയുണ്ട്. വിദേശത്തടക്കം ജോലിക്കായി പോകുന്നവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

Related Articles

Back to top button