KeralaLatest

ഗുരുഭക്തിയോടെ ജന്മഗൃഹ തീര്‍ത്ഥയാത്ര നടത്തി

“Manju”

ആലപ്പുഴ: അഖണ്ഡമന്ത്രാക്ഷരികളും പ്രാര്‍ത്ഥന സങ്കല്പങ്ങളോടെയും ശാന്തിഗിരി ആശ്രമത്തിന്റെ വിവിധ ഏരിയകളില്‍ നിന്നും ഗുരുഭക്തര്‍ ചോതി ജന്മഗൃഹ തീര്‍ത്ഥയാത്ര നടന്നു. ഇന്നലെ ചൊവ്വാഴ്ച (18/06/24) യാണ് തീര്‍ത്ഥാടന സംഘം ചന്ദിരൂരിലെത്തിയത്.

ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകുരണാകര ഗുരുവിന്റെ ജന്മഗൃഹമായ ചന്ദിരൂരിലേക്ക് എല്ലാമാസവും ചോതി നാളിലാണ് തീര്‍ത്ഥയാത്ര നടത്തുന്നത്.

രാവിലെ 8.30 തോടെ ജന്മഗൃഹത്തില്‍ എത്തിയ യാത്ര സംഘത്തെ ആശ്രമം ഹെഡ് സ്വാമി ഭക്തദത്തന്‍ ജ്ഞാനതപസ്വിയുടെയുടെ ചീഫ് ജനനി വിജയ ജ്ഞാനതപസ്വിനി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് സത്സംഗം നടന്നു.

യാത്രയുടെ ഭാഗമായി ആലപ്പുഴ തമ്പകച്ചുവട് ബ്രാഞ്ച് ആശ്രമവും സംഘം സന്ദര്‍ശിച്ചു.

തമ്പകച്ചുവട് ബ്രാഞ്ച് ആശ്രമം ഇന്‍ചാര്‍ജ് സ്വാമി ജഗത് രൂപന്‍ ജ്ഞാനതപസ്വിയുടെ നേതൃത്വത്തില്‍ യാത്രാസംഘത്തെ സ്വീകരിച്ചു.

പ്രാര്‍ത്ഥനയ്ക്കും സങ്കല്പത്തിനും ശേഷം യാത്ര സംഘം ഒരു മണിക്കൂറോളം ചെലവഴിച്ചതിന് ശേഷമാണ് യാത്രാ സംഘം തിരിച്ചത്.

Related Articles

Back to top button