KeralaLatest

ബിഎംഎസ് നേതാവ് ആർ.വേണുഗോപാൽ അന്തരിച്ചു

“Manju”

 

കൊച്ചി • ബിഎംഎസ് മുൻ ദേശീയ വർക്കിങ് പ്രസിഡന്റും മുതിർന്ന ആർഎസ്എസ് പ്രചാരകനുമായ ആർ.വേണുഗോപാൽ (95) അന്തരിച്ചു. ദീർഘകാലമായി കൊച്ചി എളമക്കരയിൽ ആർഎസ്എസ് കാര്യാലയമായ മാധവ നിവാസിൽ വിശ്രമ ജീവിതത്തിലായിരുന്നു. ഇന്നലെ അർധരാത്രിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പരേതരായ മലപ്പുറം നിലമ്പൂർ കോവിലകത്ത് കൊച്ചുണ്ണി തമ്പാന്റെയും പാലക്കാട് കൊല്ലങ്കോട് രാവുണ്യാരത്ത് നാണിക്കുട്ടിയമ്മയുടെയും മകനായി 1925ലായിരുന്നു ജനനം. ബിഎംഎസ് സ്ഥാപകൻ ദത്തോപാന്ത് ഠേംഗ്ഡിയോടൊപ്പം 1942 മുതൽ ആർഎസ്എസിലും പിന്നീടു ബിഎംഎസിലും പ്രവർത്തിച്ചു. ബിഎംഎസിന്റെ ദേശീയ വർക്കിങ് പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ സെക്രട്ടറി, സംഘടനാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. സംസ്കാരം ഇന്നു 12നു പച്ചാളം ശ്മശാനത്തിൽ.

Related Articles

Check Also
Close
Back to top button