IndiaLatest

ബെലാറുസുകാരിയുടെ പാവനാട്യം അരങ്ങേറി

“Manju”

ചെ​റു​തു​രു​ത്തി: മോ​ഹി​നി​യാ​ട്ട​വും തോ​ല്‍​പ്പാ​വ​ക്കൂ​ത്തും സം​യോ​ജി​പ്പി​ച്ച്‌ ബെ​ലാ​റു​സ്​ സ്വ​ദേ​ശി​നി ഐ​റീ​ന​ വി​ക​സി​പ്പി​ച്ച പാ​വ​നാ​ട്യ രൂ​പ​ത്തിന്റെ അ​ര​ങ്ങേ​റ്റം ന​ട​ന്നു. ഏ​ഴ് വ​ര്‍​ഷ​ത്തോ​ള​മാ​യി ക​ലാ​മ​ണ്ഡ​ല​ത്തി​ല്‍ മോ​ഹി​നി​യാ​ട്ട​വും ഭ​ര​ത​നാ​ട്യ​വും പ​ഠി​ക്കു​ന്ന ഐ​റീ​ന പാ​ല​ക്കാ​ട് കൂ​ന​ത്ത​റ​യി​ലെ തോ​ല്‍​പ്പാ​വ​ക്കൂ​ത്ത് ആ​ചാ​ര്യ​ന്‍ വി​ശ്വ​നാ​ഥ പു​ല​വ​രു​ടെ​യും ഭാ​ര്യ എം. ​പു​ഷ്പ​ല​ത​യു​ടെ​യും മ​ക​ന്‍ വി​പി​നിന്റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് കോ​വി​ഡ്​​കാ​ല വെ​ല്ലു​വി​ളി​ക​ള്‍ അ​തി​ജീ​വി​ച്ച്‌​ പു​തി​യ നാ​ട്യ​രൂ​പം വ​ക​സി​പ്പി​ച്ച​ത്.
ഒ​രു വ​ര്‍​ഷ​മാ​യി ഓ​ണ്‍​ലൈ​നാ​യാ​ണ്​ പ​ഠി​ച്ച​ത്. അ​ര​ങ്ങേ​റ്റ​വും ഓ​ണ്‍​ലൈ​ന്‍ വ​ഴി ആ​യി​രു​ന്നു. ഐ​റീ​ന വേ​ദി​യി​ല്‍ നൃ​ത്തം ചെ​യ്യു​മ്പോ​ള്‍ പി​ന്നി​ലെ വ​ലി​യ സ്ക്രീ​നി​ല്‍ കെ​ട്ടി​യ തോ​ല്‍​പാ​വ​ക​ളു​ടെ ച​ല​നം കൊ​ടും​കാ​ട്ടി​ല്‍ എ​ത്തി​യ പ്ര​തീ​തി​യാ​ണ്​ പ്രേ​ക്ഷ​ക​ര്‍​ക്ക് സ​മ്മാ​നി​ച്ച​ത്. ഐ​റീ​ന​യു​ടെ വി​ശ്ര​മ​മി​ല്ലാ​ത്ത ശ്ര​മ​ത്തിന്റെ​യും സ​മ​ര്‍​പ്പ​ണ​ത്തിന്റെ​യും ഫ​ല​മാ​ണ്​ ഈ ​ക​ലാ​രൂ​പ​മെ​ന്ന്​ വി​ശ്വ​നാ​ഥ പു​ല​വ​ര്‍ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.
കോ​വി​ഡ് വ്യാ​പ​ന​ത്തോ​ടെ വി​ദേ​ശ വി​ദ്യാ​ര്‍​ഥി​ക​ളെ​ല്ലാം നാ​ട്ടി​ല്‍ പോ​യ​പ്പോ​ഴും ഐ​റീ​ന ഇ​വി​ടെ തു​ട​രു​ക​യാ​യി​രു​ന്നു. ക​ലാ​മ​ണ്ഡ​ലം ശാ​ലി​നി​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ്​ നൃ​ത്തം പ​ഠി​ക്കു​ന്ന​ത്. പു​തി​യ ചി​ല നൃ​ത്ത​രൂ​പ​ങ്ങ​ള്‍ രൂ​പ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്ന്​ ഐ​റീ​ന പ​റ​ഞ്ഞു.

Related Articles

Back to top button