IndiaLatest

കാർഗിൽ വിജയദിനത്തിൽ ധീരജവാൻമാർക്ക് കോൺഗ്രസിന്റെ അനുമോദനങ്ങൾ

“Manju”

മലപ്പുറം: കാർഗിൽ യുദ്ധത്തിൻ്റെ വിജയദിനത്തിൻ്റെ ഭാഗമായി എടപ്പാൾ മണ്ഡലം രണ്ടാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര ജവാന്മാരെ അനുമോദിച്ചു. രാജ്യത്തിനു വേണ്ടി ധീരമായി സേവനമനുഷ്ഠിച്ച
ജവാൻമാരായ എ. ശിവദാസൻ, ടി.കെ മോഹനൻ, വി.വിജയൻ, പി.പി, സുധീർ എന്നിവരെയാണ് കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി ആദരിച്ചത്. ചടങ്ങിൽ കെ.പി.സി.സി മെമ്പർ അഡ്വ. എ.എം രോഹിത്, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എസ്. സുധീർ, പഞ്ചായത്ത് എംപ്ലോയിസ് ഓർഗനെസെഷൻ ജില്ല ജനറൽ സെക്രട്ടറി വി.പി നാസർ, മണ്ഡലം ജനറൽ സെകട്ടറി സുബ്രഹണ്യൻ, എസ്. പ്രദീപ് എന്നിവർ പ്രസംഗിച്ചു .
പി.വി.എസ്

Related Articles

Back to top button