![](https://i0.wp.com/santhigirinews.org/wp-content/uploads/2024/07/01-1.jpeg?resize=780%2C470&ssl=1)
തലശ്ശേരി : ശാന്തിഗിരിയുടെ പ്രത്യേകതയെന്താന്നാല് എക്കാലത്തും അനുഭവ ജ്ഞാനമുള്ള ഒരു ഗുരു പരമ്പരയെ നയിക്കുവാനുണ്ടാകും എന്നതാണ്. പരമ്പരയുടെ മഹാഭാഗ്യമാണ് ശിഷ്യപൂജിത എന്ന ഗുരുസ്ഥാനീയ. ഇതാണ് മറ്റ് പരമ്പരയിൽ നിന്ന് ശാന്തിഗിരിയെ വ്യത്യസ്ഥമാക്കുന്നതെന്നും ശാന്തിഗിരി ആശ്രമം, പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി. തലശ്ശേരി കണ്ണൂര്‍ ഏരിയകളില്‍ നടന്നുവരുന്ന സാംസ്കാരിക സംഗമത്തിന്റെ ഭാഗമായി തിങ്കളാഴ്ച (1-07-2024) വൈകിട്ട് 6 മണിക്ക് മാഹി യൂണിറ്റില്‍ നടന്ന സാംസ്കാരിക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി.
ചടങ്ങിൽ വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം തലശ്ശേരി ഏരിയ സീനിയർ കൺവീനർ രാജീവൻ.ടി സ്വാഗതവും തലശ്ശേരി ഏരിയ ഇൻചാർജ്ജ് സ്വാമി ആത്മബോധ ജ്ഞാനതപസ്വി അധ്യക്ഷ സ്ഥാനവും അലങ്കരിച്ചു. ചടങ്ങിൽ ശാന്തിമഹിമ കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി മനു എന്‍.എം സംസാരിച്ചു. ശാന്തിഗിരി ആശ്രമം തലശ്ശേരി ഏരിയ വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം സീനിയർ കൺവീനർ സുധീർ മാസ്റ്റർ കൃതഞ്ജത അര്‍പ്പിച്ചു.