സിന്ധുമോള്‍ ആര്
ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകനെ വെടിവെച്ച് കൊന്ന് സി.ആര്.പി.എഫ് എസ്.ഐ ആത്മഹത്യ ചെയ്തു. ലോധി എസ്റ്റേറ്റ് ഏരിയയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഓഫീസറായ കര്നായില് സിങ് സഹപ്രവര്ത്തകന് ദശറാത് സിങ്ങിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും പൊലീസ് അറിയിച്ചു.