ശ്രീജ.എസ്
ന്യൂഡല്‍ഹി : രാജ്യത്ത് ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ച സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനു അനുമതി നല്‍കാനുള്ള നീക്കത്തോട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് എതിര്‍പ്പെന്നു സൂചന.
കോവിഡ് വ്യാപനം രൂക്ഷമായ അവസ്ഥയിലാണെന്നും സ്കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ മുന്നറിയിപ്പ് നല്കി.
കോവിഡ് പുതുതായി സ്ഥിരീകരിക്കുന്നത് അര ലക്ഷം കടക്കുകയും ആകെ രോഗികളുടെ എണ്ണം 22 ലക്ഷത്തോളമെത്തുകയും ചെയ്തതാണ് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്.