Kerala
കോവിഡ് പ്രതിരോധത്തില്‍ തമിഴ്‌നാടിന് സഹായവുമായി കേരളം

ഗുരുദത്ത് എം: കന്യാകുമാരി
കന്യാകുമാരി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തമിഴ്‌നാടിന് സഹായവുമായി കേരളം മാതൃകയാകുന്നു. നിലവില്‍ തമിഴ് നാടിന് വേണ്ടി കോവിഡ് പരിശോധന സംവിധാനമായ വിസ്‌ക് ബൂത്തുകള്‍ ചെലവുകുറഞ്ഞ രീതിയില്‍ നിര്‍മ്മിച്ചു നല്‍കിയിരിക്കുകയാണ് കേരളം.
നിലവില്‍ 18ഓളം വിസ്‌കുകളാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന്റെ മകനും തേനി എംപിയുമായ രവീന്ദ്ര കുമാറിന്റെ ആവശ്യപ്രകാരം കേരള സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയത്. കുറഞ്ഞ സമയത്തിനുളില്‍ സുരക്ഷിതമായി രോഗ ലക്ഷണങ്ങളുള്ള ആളുകളുടെ സാമ്ബിളുകള്‍ ശേഖരിക്കാന്‍ കഴിയുമെന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത.
കോവിഡ് രോഗികളില്‍ നിന്നോ രോഗം സംശയിക്കുന്നവരില്‍ നിന്നോ വിലകൂടിയ പിപിഇ കിറ്റുകള്‍ ഇല്ലാതെ തന്നെ ചെറിയ ചിലവില്‍ പരിശോധനക്കായി സ്രവം ശേഖരിക്കാന്‍ ഇതിലൂടെ കഴിയും.