KeralaLatestThiruvananthapuram

വെഞ്ഞാറമൂട് ഹയർ സെക്കന്ററി സ്കൂളിൽ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

“Manju”

വെഞ്ഞാറമൂട് : വെഞ്ഞാറമൂട് ഗവ.ഹയർ സെക്കന്ററി സ്കൂളിനുള്ളിൽ ബാറ്റ്മിന്റൻ കോർട്ട് നിർമ്മാണത്തിനെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു. കായംകുളം പുതുപ്പള്ളി രാജ മന്ദിരത്തിൽ ബിജു (40) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. സ്കൂളിൽ നടക്കുന്ന നിര്മ്മാണ പ്രവർത്തനത്തിനിടയിൽ തറയിൽ കിടന്ന വയറിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഉടനെ ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Check Also
Close
Back to top button