KeralaLatestThiruvananthapuram

വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ; ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

“Manju”

സിന്ധുമോള്‍ ആര്‍
ന്യൂഡല്‍ഹി: സംസ്ഥാനത്തെ ഒഴിവുവന്ന നിയമസഭ മണ്ഡലങ്ങളിലേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഉപതിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍. വ്യക്തമായ കാരണങ്ങളില്ലാതെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും മാത്രം മതിയായ കാരണങ്ങളല്ല ഇപ്പോള്‍ ഉന്നയിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. നിയമപ്രകാരം സീറ്റ് ഒഴിവുവരുന്ന കാലാവധി മുതല്‍ പ്രവര്‍ത്തനത്തിന് ഒരു കൊല്ലം വരെ സമയം ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അത് പാലിക്കണം. എന്നാല്‍ എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ടാല്‍ ഇക്കാര്യം പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
അതേസമയം നവംബറില്‍ സംസ്ഥാനത്തെ ചവറ, കുട്ടനാട് മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടും. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ പിന്തുണ ഉറപ്പിക്കാന്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വിളിച്ചു. കോവിഡ് രോഗവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് ശരിയല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിയമസഭയുടെ കാലാവധി കഴിയാന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നതാണ് ഭരണ-പ്രതിപക്ഷ കക്ഷികളെ ഇത്തരമൊരു ആവശ്യത്തിലേക്ക് നയിക്കുന്നത്. പ്രതിപക്ഷവും സര്‍ക്കാരിന്റെ ആവശ്യത്തോട് അനുകൂലിക്കുന്നണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പും മാറ്റിവയ്ക്കണമെന്നാണ് യുഡിഎഫ് നിലപാട്.

Related Articles

Back to top button