മാവേലിക്കര: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു. തെക്കേക്കര പല്ലാരിമംഗലം ചന്ദ്രാലയത്തില്‍ രാമചന്ദ്രന്‍പിള്ളയുടെ മകന് രതീഷ്.ആര്.ചന്ദ്രന് (34) ആണ് മരിച്ചത്. 4ന് രാത്രി 8മണിയോടെയായിരുന്നു അപകടം. മുള്ളികുളങ്ങര -തടത്തിലാല് റോഡില്‍ വസൂരിമാല ക്ഷേത്രത്തിന് സമീപം റോഡ് പണി നടക്കുന്ന ഭാഗത്തെ മെറ്റലില്‍ കയറി നിയന്ത്രണം വിട്ട് രതീഷ് ഒടിച്ചിരുന്ന ബൈക്ക് മറിയുകയായിരുന്നു. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രതീഷ് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പില്‍. മാതാവ്: സുവര്‍ണ്ണകുമാരി. സഹോദരി: ലേഖ.
Related Articles
ഏറ്റവും നീളം കൂടിയ കടല്‍പ്പാലം അടല്‍ സേതു ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
January 12, 2024 9:50 AM
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 തടവുകാര്‍ക്ക് കൊറോണ; രോഗം സ്ഥിരീകരിച്ചത് ആന്റിജന്‍ പരിശോധനയില്‍
August 12, 2020 4:08 PM
Check Also
Close
-
ട്രഷറിയിൽ കെട്ടിക്കിടക്കുന്നത് 76,805 ബില്ലുകൾApril 2, 2024 11:49 AM