KeralaLatest

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ അത്യാഹിത വിഭാഗം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

“Manju”

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുതിയ അത്യാഹിത വിഭാഗം സെപ്തംബര്‍ 19 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയാകുന്ന ചടങ്ങില്‍ സഹകരണ – ടൂറിസം – ദേവസ്വം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയാകും. ശശി തരൂര്‍ എം പി, മേയര്‍ കെ ശ്രീകുമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും.

രോഗികളും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഏറെ നാളുകളായി ആഗ്രഹിക്കുന്നതാണ് കൂടുതല്‍ സൗകര്യങ്ങളോടെയുള്ള അത്യാഹിത വിഭാഗം. രോഗികളെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാന്‍ പ്രധാന റോഡിനു സമീപത്തായി പഴയ ഒപി ബ്ലോക്ക് നവീകരിച്ചാണ് അത്യാഹിത വിഭാഗം സ്ഥാപിച്ചത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം എന്ന നാമമാറ്റത്തോടെ തുടങ്ങുന്ന ഈ വിഭാഗത്തിനായി പ്രത്യേകം വകുപ്പുമേധാവിയുമുണ്ടാകും. 16 കോടിയോളം രൂപ ചെലവഴിച്ചാണ് ഈ ചികിത്സാവിഭാഗവും ഉപകരണങ്ങളും സജ്ജീകരിച്ചത്.

Related Articles

Check Also
Close
  • ……
Back to top button