IndiaLatest

ദേശീയ പതാക അശ്രദ്ധമായി ഉപേക്ഷിക്കരുത്: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

“Manju”

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സുപ്രധാന നിര്‍ദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കടലാസ് നിര്‍മിതമായ ദേശീയ പതാക പരിപാടിക്ക് ശേഷം ഉപേക്ഷിക്കുകയോ നിലത്ത് കളയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്‌ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ദേശീയ പതാക നമ്മുടെ രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്നു. കൂടാതെ ദേശീയപതാക ബഹുമാനം അര്‍ഹിക്കുന്നു. ദേശീയ പതാകയോട് സാര്‍വത്രികമായ ബഹുമാനവും വിശ്വസ്തതയും പ്രകടമാണ്. എന്നിട്ടും ദേശീയ പതാക കൈകാര്യം ചെയ്യുന്നതില്‍ ആളുകളും സര്‍ക്കാര്‍ സംഘടനകളും ഏജന്‍സികളും അശ്രദ്ധ പ്രകടിപ്പിക്കുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഇന്ത്യയുടെ ഫ്ലാഗ് കോഡ് അനുസരിച്ച്‌, പ്രധാനപ്പെട്ട ദേശീയ, സാംസ്കാരിക, കായിക പരിപാടികളുടെ അവസരങ്ങളില്‍ കടലാസ് കൊണ്ട് നിര്‍മ്മിച്ച പതാകകള്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും അവ ഉപേക്ഷിക്കുകയോ നിലത്ത് എറിയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു എന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു. പരിപാടിക്ക് ശേഷം, പതാകയുടെ മഹത്വത്തിന് അനുസൃതമായി അത്തരം പതാകകള്‍ നീക്കം ചെയ്യണമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button