Thiruvananthapuram
കല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ നിർമിച്ച കവാടം തുറന്നു.
![](https://i0.wp.com/santhigirinews.org/wp-content/uploads/2020/09/കല്ലൂർ-ഗവൺമെന്റ്-യുപി-സ്കൂളിൽ-നിർമിച്ച-കവാടം-തുറന്നു.-.jpeg?resize=780%2C470&ssl=1)
പോത്തൻകോട് കല്ലൂർ ഗവൺമെന്റ് യുപി സ്കൂളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പോത്തൻകോട് ഗ്രാമപഞ്ചായത്ത് മൂന്നര ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച കവാടത്തിന്റെ സമർപ്പണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ വേണുഗോപാലൻ നായർ നിർവഹിച്ചു. വാർഡംഗം സബീന അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് എം എൽ ഉറൂബ് സ്വാഗതം പറഞ്ഞു വൈസ് പ്രസിഡണ്ട് ശ്രീനാ മധു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നേതാജിപുരം അജിത്, എച്ച്.എം ഷെമിനാ ബീഗം, സ്റ്റാഫ് സെക്രട്ടറി ജി ഗോപകുമാർ എന്നിവർ പങ്കെടുത്തു