LatestThiruvananthapuram

അങ്കണവാടി കുട്ടിക്ക് നല്‍കിയ അമൃതം പൊടിയില്‍ ചത്ത പല്ലി

“Manju”

പോത്തന്‍കോട്: അങ്കണവാടിയില്‍ കുട്ടികള്‍ക്ക് പോഷകാഹാരമായി നല്‍കുന്ന അമൃതം പൊടിയില്‍ ചത്ത പല്ലിയെ കണ്ടെത്തി. പോത്തന്‍കോട് പണിമൂല 53 നമ്പര്‍ അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത അമൃതം പൊടിയിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. പണിമൂല സ്വദേശി രതീഷ് കുമാര്‍- ആതിര ദമ്പതികളുടെ ഒരു വയസ്സുള്ള കുഞ്ഞിന് നല്‍കിയ പാക്കറ്റിലെ അമൃതം പൊടിയില്‍ ചത്തു ദ്രവിച്ചു തുടങ്ങിയ പല്ലിയെ കണ്ടെത്തുകയായിരുന്നു.

ഒരുമാസം മുന്‍പാണ് അമൃതം പൊടി വീട്ടിലേക്ക് കൊണ്ടുപോയത്. മൂന്നു മാസം വരെ കാലാവധിയുണ്ട്. ശനിയാഴ്ച രാവിലെ കവര്‍ പൊട്ടിച്ചപ്പോഴയാണ് സംഭവം. വാമനപുരത്തെ സ്ഥാപനത്തില്‍ നിന്ന് നവംബര്‍ അവസാനവാാരം കൊണ്ടുവന്നതാണ് അമൃതം പൊടി. സംഭവത്തില്‍ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു.

Related Articles

Back to top button