ശ്രീജ.എസ്
മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12 ന് കോടതിയില്‍ ശ്രീറാം നേരിട്ട് ഹാജരാകണം. മൂന്ന് പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ശ്രീറാം ഹാജരായില്ല. രണ്ടാം പ്രതി വഫ ഫിറോസ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു.
മദ്യലഹരിയില്‍ അമിതവേഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന് ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ മരിച്ചത്. മ്യൂസിയം പൊലീസ് സ്റ്റേഷന്റെ മൂക്കിന് മുന്നിലുണ്ടായ അപകടത്തില്‍ തുടക്കം മുതല്‍ ശ്രീറാമിനെ രക്ഷിക്കാന്‍ നടന്ന ഉന്നതതല നീക്കങ്ങള്‍ കേരളം വലിയ രീതിയില്‍ ചര്‍ച്ച ചെയ്തതാണ്.