കര്ഷകദമ്ബതികളുടെ 40ാമത് വിവാഹവാര്‍ഷികം വയല്വരമ്ബില് ചേറില്‍ പുതഞ്ഞ് ആഘോഷിച്ചു. പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ മികച്ച കര്‍ഷക ദമ്ബതികളായ വളപുരം കല്ലേതൊടി ഖാലിദ്-ഖദീജ ദമ്ബതികളാണ് വയല്‍ വരമ്ബില്‍ കപ്പയും മീനും കഞ്ഞിയും വിളമ്ബി ആഘോഷിച്ചത്.20 വര്‍ഷത്തെ പ്രവാസജീവിതം കൊണ്ട് പച്ചപിടിക്കാതെ കടം കയറിയപ്പോള്‍ വീടും പുരയിടവും വിറ്റ് കടം വീട്ടുകയായിരുന്നു. ഭൂമി പാട്ടത്തിനെടുത്ത് നെല്കൃഷിയിറക്കിയായിരുന്നു തുടക്കം. മുമ്പ് 27 ഏക്കറോളം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നു. 16 വര്‍ഷമായി 14 ഏക്കറിലാണ് കൃഷിയിറക്കുന്നത്. ഒന്നര ഏക്കര്‍ ഭൂമിയിലും 1000ത്തോളം ഗ്രോബാഗുകളിലും വിവിധ പച്ചക്കറിയിനങ്ങളും കൃഷി ചെയ്യുന്നുണ്ട്. ഇപ്പോള്‍ മത്സ്യകൃഷിയും ആട് ഫാമും തുടങ്ങുന്നതിനുള്ള തയാറെടുപ്പിലാണ്
Related Articles
Check Also
Close
-
ചെന്നൈയിലേക്ക് അബുദാബിയില്‍നിന്ന് എയര്‍ അറേബ്യാ സര്‍വീസ് തുടങ്ങുന്നുApril 12, 2022 9:55 AM