സിന്ധുമോള്‍ . ആര്
കൊച്ചി: കോവിഡ് പ്രതിസന്ധി അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ രണ്ട് ഘട്ടമായി തുറക്കാന്‍ ടൂറിസം ഡയറക്ടര്‍ സര്‍ക്കാറിന് ശുപാര്‍ശ സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതിന് മുന്നോടിയായ നടപടികള്‍ അന്തിമഘട്ടത്തിലാണ്.
കോവിഡ് വ്യാപനത്തോടെ സ്തംഭിച്ച ടൂറിസം മേഖലയില്‍ ഇതുവരെ കാല് ലക്ഷം കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇതിനിടെ ചില ജില്ലകളിലെ ഒറ്റപ്പെട്ട ചെറിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു. ഒക്ടോബറില്‍ തുറക്കാന്‍ ആദ്യം സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍, കോവിഡ് സാഹചര്യം മോശമായതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു. ഇപ്പോള്‍ നവംബറില്‍ തുറക്കാനാകുമെന്നാണ് പ്രതീക്ഷ.
കോവിഡാനന്തരം കേരളത്തിനകത്തുനിന്നും പുറത്തുനിന്നും വിദേശരാജ്യങ്ങളില്‍നിന്നും സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ 14.21 കോടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും വിനോദ സഞ്ചാര വകുപ്പ് രൂപം നല്കിയിട്ടുണ്ട്ശുപാര്ശകളിന്മേല് സര്‍ക്കാറാണ് തീരുമാനം എടുക്കേണ്ടതെന്നും തുറക്കുന്ന സ്ഥലങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ച് സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കും വിധം എല്ലാ സൗകര്യവും ഒരുക്കുമെന്നും ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ പറഞ്ഞു
Back to top button