Thiruvananthapuram
മരുതും മൂട്-വേങ്കമല-ചുമടുതാങ്ങി റോഡ് പുനരുദ്ധാരണം
![](https://i0.wp.com/santhigirinews.org/wp-content/uploads/2020/10/WhatsApp-Image-2020-10-08-at-9.14.05-PM.jpeg?resize=780%2C470&ssl=1)
ജ്യോതിനാഥ് കെ പി
പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം “മരുതും മൂട്-വേങ്കമല-ചുമടുതാങ്ങി റോഡ് പുനരുദ്ധാരണം” 45 ലക്ഷം രൂപ അനുവദിച്ചതിൻ്റെ നിർമ്മാണോദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവ്വഹിച്ചു. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ബി.അസീനാബീവി അധ്യക്ഷയായി.
വൈ.വി.ശോഭകുമാർ ജില്ലാ പഞ്ചായത്ത് അംഗം,
ബി.ശ്രീകണ്ഠൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത് അംഗം സുജാത,
CPI(M) ലോക്കൽ കമ്മിറ്റി സെക്രട്ടറി അശോകൻ, ജനതാദൾ വാമനപുരം മണ്ഡലം കമ്മിറ്റി സെക്രട്ടറി പുല്ലമ്പാറ ദിലീപ്, CPIM ബ്രാഞ്ച് സെക്രട്ടറി മണ്ണയം ജയൻ, നിർവ്വഹണ ഉദ്യോഗസ്ഥ രശ്മി.പി.നായർ തുടങ്ങിയവർ പങ്കെടുത്തു.