LatestThiruvananthapuram

ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍

“Manju”

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും. അവശ്യസര്‍വീസുകള്‍ക്കും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും മാത്രമാണ് അനുമതി നല്‍കിയിരിക്കുന്നത്. പാഠപുസ്തക അച്ചടി നടക്കുന്നതിനാല്‍ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച മുതല്‍, നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള രിതിയില്‍ രോഗസ്ഥിരീകരണ നിരക്കിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളും ഇളവുകളും തുടരുമെന്നും അറിയിച്ചു. രോഗികള്‍ അധികമുള്ള പ്രദേശങ്ങള്‍ പ്രത്യേക ക്ലസ്റ്ററുകളായിത്തിരിച്ച്‌ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനം എടുക്കുകയും ചെയ്തു.

Related Articles

Back to top button