KeralaLatestThiruvananthapuram
സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ തുറക്കില്ല
സിന്ധുമോൾ. ആർ
തിരുവനന്തപുരം:സംസ്ഥാനത്ത് സിനിമാ തിയറ്ററുകള്‍ ഉടന്‍ തുറക്കില്ല. ഒക്ടോബര്‍ 15 മുതല്‍ തിയറ്ററുകള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. എന്നാല്‍ കേരളത്തില്‍ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോര്പ്പറേഷന് (കഐസ്എഫ്ഡിസി) സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ വിലയിരുത്തി.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ഒരുമാസം കൂടി തിയറ്ററുകള്‍ അടഞ്ഞുകിടക്കുമെന്നാണ് സൂചന. തുറന്നാലും ആരും സിനിമ കാണാന്‍ എത്തില്ലെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് തിയറ്ററുകള്‍ ഇപ്പോള്‍ തുറക്കേണ്ട എന്ന ധാരണയിലെത്തിയിരിക്കുന്നത്.