KeralaLatestMalappuram

കർഷക ദിനത്തിൽ കർഷകർക്കൊപ്പം ആദരിച്ചത് എടപ്പാൾ കൃഷി ഓഫീസറെയും

“Manju”

മലപ്പുറം: കർഷക ദിനത്തിൽ കർഷകരോടൊപ്പം കൃഷി ഓഫീസറെയും ആദരിച്ചു. എടപ്പാൾ കൃഷി ഓഫീസർ വിനയനെയാണ് ആദരിച്ചത്. കർഷകമോർച്ച എടപ്പാൾ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.യുവ കർഷകൻ മണി എടപ്പാൾ, ലക്ഷമി കാട്ടുപറമ്പിൽ വെങ്ങിനിക്കര തുടങ്ങിയ കർഷകരേയും ആദരിച്ചു.

കർഷകമോർച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ പയ്യൻ ങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇ.ശിവകുമാർ, യുവമോർച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജിജിത്ത് എം.പി, എം ശ്രിധരൻ എന്നിവർ പ്രസംഗിച്ചു.
പി.വി.എസ്

Related Articles

Back to top button