KeralaLatest

സൽപ്രിയന്റെ മികവ് സംസ്ഥാനതലത്തിലും

“Manju”

തിരുവനന്തപുരം: 63-ാം സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സൽപ്രിയൻ എസ്.എം വിജയം നേടി. തലസ്ഥാനത്ത് നടന്ന മത്സരത്തിൽ ‘ചുവടുകൾ’ ജൂനിയർ വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മൂന്നാം സ്ഥാനത്തോടെയാണ് മെഡൽ നേടിയത്. പൂന്തുറ ബോധിധർമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാർഷ്യൽ ആർട്ട്സ്, ട്രെയിനിംഗ് & റിസർച്ച് സെന്ററിൽ കഴിഞ്ഞ 7 വർഷമായി സൽപ്രിയൻ കളരിപ്പയറ്റ് അഭ്യസിക്കുന്നു. പൂന്തുറ സോമനും രാധാകൃഷ്ണനുമാണ് പരിശീലനം നൽകുന്നത്.

Related Articles

Back to top button