ശ്രീജ.എസ്
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടി ഭാഗമായി ജില്ലയിലെ നിലവിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നവീകരിച്ച കൊല്ലം ബീച്ചിന്റെയും താന്നി ബീച്ചിന്റെയും ഉദ്ഘാടനം ഒക്ടോബര്‍ 22 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. കൊല്ലം ബീച്ച് 1.57 കോടി ചെലവിലും താന്നിയിലേത് 68.4 ലക്ഷത്തിനുമാണ് നവീകരിച്ചത്. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിക്കും.
മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ വിശിഷ്ടാതിഥിയാകും. എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്, കെ സോമപ്രസാദ്, എം എല്‍ മാരായ എം മുകേഷ്, ജി എസ് ജയലാല്‍, ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍, ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ എന്നിവര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.