InternationalLatest

മനാമ സൂഖ് നവീകരണം പൂര്‍ത്തീകരിക്കും : ഡോ. ഖാഅദി

“Manju”

മനാമ: മനാമ സൂഖ് നവീകരണപ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും അടുത്ത ശൈത്യകാലത്തിനുമുമ്പ് പൂര്‍ത്തീകരിക്കുമെന്ന് ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ.നാസര്‍ ഖാഅദി പറഞ്ഞു. സൂഖ് നവീകരണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശൈത്യകാലത്താണ് സന്ദര്‍ശകര്‍ കൂടുതലായി സൂഖില്‍ എത്തുന്നത്. ഇതിന് മുന്നോടിയായി നവീകരണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.മനാമ മാര്‍ക്കറ്റില്‍ വിവിധ പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഡോ. ഖാഅദി പറഞ്ഞു.

Related Articles

Back to top button