KeralaLatestThiruvananthapuram

അജു വര്‍ഗീസിന്റെ ‘സാജന്‍ ബേക്കറി സിന്‍സ് 1962’ന്‍റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി

“Manju”

അജു വര്‍ഗീസ് ആദ്യമായി തിരക്കഥ എഴുതി കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് സാജന്‍ ബേക്കറി സിന്‍സ് 1962 . ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം സായാഹ്നവാര്‍ത്തകളുടെ സംവിധായകന്‍ അരുണ്‍ ചന്തുവാണ്.

എം സ്റ്റാര്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ അനീഷ്‌ മോഹന്‍ സഹനിര്‍മാണം ചെയുന്ന ചിത്രത്തില്‍ അജു വര്‍ഗീസിന് പുറമെ ലെന, ഗ്രേസ് ആന്‍റണി, രഞ്ജിത മേനോന്‍, ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.

Related Articles

Back to top button