KeralaLatest

സംസ്ഥാനത്തെ കടല്‍ത്തീര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് മുതൽ തുറക്കും

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം : എട്ട് മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ കടല്‍ത്തീര വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം ഇന്ന് തുറക്കും. സഞ്ചാരികളെ സ്വീകരിക്കാനായി തലസ്ഥാനത്തെ ബീച്ചുകളെല്ലാം ഒരുങ്ങി. കൊറോണ വ്യാപന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രവേശന കവാടത്തില്‍ ജീവനക്കാരെ നിയോഗിച്ച്‌ സന്ദര്‍ശകരുടെ ശരീര ഊഷ്മാവ് പരിശോധിക്കും. നടപ്പാതകള്‍, കൈവരികള്‍, ഇരിപ്പിടങ്ങള്‍, പവലിയനുകള്‍ , എന്നിവിടങ്ങളില്‍ ഇടവിട്ടു അണുനാശിനികള്‍ തളിക്കും. ആളുകള്‍ തമ്മില്‍ രണ്ടു മീറ്റര്‍ സാമൂഹിക അകലം ഉറപ്പാക്കണം.പ്രവേശനകവാടത്തില്‍ സന്ദര്‍ശകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, സന്ദര്‍ശിച്ച സമയം തുടങ്ങിയവ രേഖപ്പെടുത്താനായി രജിസ്റ്റര്‍ സൂക്ഷിക്കുന്നുണ്ട്. സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, മാസ്ക് എന്നിവ കര്‍ശനമാണെന്നും ടൂറിസം വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ എങ്ങനെ നടപ്പാക്കുമെന്ന് ടൂറിസം ഉദ്യോഗസ്ഥര്‍ക്കോ പോലീസിനോ യാതൊരു വിവരവുമില്ല. കേരളത്തിലെ ബീച്ചുകളില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുവാന്‍ ആവശ്യമായ സൗകര്യങ്ങളോ ജീവനക്കാരോ ഇല്ല. കീലോമീറ്ററുകളോളം നീളമുള്ള ബീച്ചുകളില്‍ സന്ദര്‍ശകരെ നിയന്ത്രണ വിധേയമായി പ്രവേശിപ്പിക്കുക അപ്രായോഗികമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.

അപകടങ്ങളില്‍ രക്ഷകരാകേണ്ട ലൈഫ് ഗാര്‍ഡുമാരെ സഞ്ചാരികളെ നിയന്ത്രിക്കുന്നതിന് നിയോഗിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ സഞ്ചാരികള നിയന്ത്രിക്കാന്‍ താല്‍ക്കാലികമായെങ്കിലും ജീവനക്കാരെ നിയോഗിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അതേസമയം, കഴിഞ്ഞ മാര്‍ച്ചില്‍ അടച്ചിട്ട ബീച്ച്‌ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുന്നതോടെ കേരളത്തിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയിലെ ബിസിനസ്സുകാര്‍.

Related Articles

Check Also
Close
Back to top button