KeralaLatest

ഒന്‍പത് വയസുകാരന്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍

“Manju”

തിരുവല്ല ;കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളുടെ പേരുകള്‍ വേഗത്തില്‍ പറഞ്ഞ് ഒന്‍പത് വയസുകാരന്‍ ക്രിസ്റ്റി ജോണ്‍ വര്‍ഗീസ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി. 140 മണ്ഡലങ്ങളുടെ പേര് ഒറ്റ മിനിറ്റുകൊണ്ട് പറഞ്ഞാണ് ക്രിസ്റ്റി ഈ നേട്ടം കരസ്ഥമാക്കിയത്.

രണ്ടാം പിണറായി മന്ത്രിസഭയിലെ മുഴുവന്‍ മന്ത്രിമാരും വകുപ്പുകളും, 205 രാജ്യങ്ങളും തലസ്ഥാനങ്ങളും കേരളത്തിലെ 44 നദികള്‍ 140 നിയമസഭ മണ്ഡലങ്ങളുടെയും എംഎല്‍എമാരുടെയും പേരുകള്‍ എന്നിവ അതിവേഗം പറയും. ചെറുപ്പത്തിലെ വായിക്കുന്ന കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് പറയുമെന്ന് കണ്ടപ്പോള്‍ മാതാപിതാക്കള്‍ പ്രോല്‍സാഹിപ്പിച്ചു. തിരുവല്ല എംജിഎം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ക്രിസ്റ്റി വീയപുരം കറുകയില്‍ വീട്ടില്‍ സഞ്ചു യോഹന്നാന്റെയും ജിജിയുടെയും മകനാണ്.

Related Articles

Back to top button