IndiaKeralaLatest

മറ്റു സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ‍ മഹാരാഷ്ട്രയും തീയറ്ററുകള്‍ തുറക്കുന്നു

“Manju”

സിന്ധുമോൾ. ആർ

മുംബൈ; മറ്റു സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച്‌ മഹാരാഷ്ട്രയും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട തിയറ്ററുകള്‍ ഏഴ് മാസത്തിന് ശേഷമാണ് തുറക്കുന്നത്. മുംബൈയിലെ തീയറ്ററുകള്‍ ആദ്യം തുറക്കാനാണ് തീരുമാനം. പിന്നീട് ഒരുമാസത്തിന് ശേഷമാകും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും തുറക്കും.

കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള മള്‍ട്ടിപ്ലക്‌സ് അടക്കമുള്ള തിയറ്ററുകള്‍ക്കാണ് അനുമതി. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഭക്ഷണസാധനങ്ങള്‍ അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തുള്ള ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍, നീന്തല്‍കുളങ്ങള്‍, യോഗപരിശീലന സ്ഥാപനങ്ങള്‍ എന്നിവക്കും തുറക്കാന്‍ അനുമതിയുണ്ട്. കൃത്യമായ സാമൂഹിക അകലവും സാനിറ്റൈസേഷനും ഉറപ്പുവരുത്തണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

സിനിമാ തീയെറ്ററുകള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നെങ്കിലും രോ​ഗവ്യാപനം രൂക്ഷമായി തുടരുന്ന പല സംസ്ഥാനങ്ങളും ഇത് പരി​ഗണിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം തമിഴ്നാടും തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നു. പത്താം തിയതി മുതലാണ് തമിഴ്നാട്ടില്‍

Related Articles

Check Also
Close
Back to top button