സിന്ധുമോൾ. ആർ
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ തിളക്കമാര്‍ന്ന വിജയത്തില്‍ പ്രതികരണമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇടതുപക്ഷം നേടിയ വിജയം ജനങ്ങളുടേതാണെന്നും നാം ഒന്നായി തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. നാടിനെ സ്നേഹിക്കുന്നവര്‍ നല്കിയ മറുപടിയാണ് തിരഞ്ഞെടുപ്പിലൂടെ കണ്ടതെന്നും ഇതോടെ കുത്തിത്തിരിപ്പുകള്‍ക്ക് കേരള രാഷ്ട്രീയത്തില്‍ ഇടമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് ആറ് മണിക്കുള്ള വാര്‍ത്താസമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.