IndiaKeralaLatest

ശാന്തിഗിരി ഇന്ത്യയുടെ സാംസ്കാരിക പൈതൃകം പേറുന്നു – ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

“Manju”

 

പോത്തന്‍കോട് (തരുവനന്തപുരം): ശാന്തിഗിരി മുന്നോട്ടുവെയ്ക്കുന്നത് ഒരു ആഗോള ആത്മീയ മാര്‍ഗ്ഗമാണെന്നും, പ്രാപഞ്ചികമായ സാഹോദര്യമാണ് ഭാരത്തിലെ ഋഷീശ്വരന്‍മാര്‍ മുന്നോട്ടുവെച്ച ആശയമെന്നും, ശാന്തിഗിരി ഇന്ത്യയുടെ സാംസ്കാരിക പൈതൃകംപേറുന്ന പ്രസ്ഥാനമാണെന്നും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മതം ഒരനുഭവമാണ്, ധാര്‍മ്മികതയാണ് മതത്തിനടിസ്ഥാനം. എല്ലാത്തിലും ദിവ്യത്വം കാംക്ഷിക്കുന്നതാണ് ഭാരതീയത. നവജ്യോതി ശ്രീകരണാകര ഗുരു ഏകത്വത്തിന്റെ പ്രചാകനായിരുന്നു. അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് വലിയ മാറ്റമാണ് സമൂഹ്യ ജീവിതത്തില്‍ വരുത്തുവാനുള്ളത് ഗവര്‍ണര്‍പറഞ്ഞു. ഇന്ന് രാവിലെ 10 മണിക്ക് പോത്തന്‍കോട് ശാന്തിഗിരി ആശ്രമം സഹകരണമന്ദിരത്തില്‍ നടന്ന 97-ാംമത് നവപൂജിതം ആഘോഷത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 9.35 ന് ആശ്രമം ഗേറ്റ് നമ്പര്‍ മൂന്നിലെത്തിയ ഗവര്‍ണറെ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മറ്റ് സന്ന്യാസിമാരും ആശ്രമം പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. പ്രാര്‍ത്ഥനാലയത്തില്‍ പ്രാര്‍ത്ഥനാ നിരതനായ ഗവര്‍ണര്‍ പര്‍ണശാലയില്‍ പുഷ്പസമര്‍പ്പണം നടത്തി.

9.45 ന് നടന്ന നവപൂജിതം സമ്മേളനം മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അദ്ധ്യക്ഷനായിരുന്നു. 10.45 ന് ഗവര്‍ണര്‍ രാജ്ഭവനിലേക്ക് തിരിച്ചു.

Related Articles

Back to top button