IndiaInternationalLatest
ജഡേജയ്ക്ക് അര്‍ധ സെഞ്ചുറി; ഇന്ത്യക്ക് 131 റണ്‍സ് ലീഡ്
മെല്‍ബണ്‍: ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ സെഞ്ചുറി കരുത്തില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സില്‍ 131 റണ്‍സ് ലീഡ്. രണ്ടാം ദിനം 277/5 നിലയില്‍ കളി പുനരാരംഭിച്ച ഇന്ത്യ, 49 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓള്‍ഔട്ടായി.
രഹാനെയാണ് (112) മൂന്നാം ദിനം ആദ്യം വീണത്. റൗണ് ഔട്ട് ആകുകയായിരുന്നു. പിന്നീട് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ രവീന്ദ്ര ജഡേജ (57) പുറത്തായി. പിന്നാലെ എത്തിയ അശ്വിനും (14) ഉമേഷ് യാദവും (9) അല്പനേരം ക്രീസല്‍ നിന്നെങ്കിലും ബുംമ്ര (0) വന്നതുപോലെ മടങ്ങി. മുഹമ്മദ് സിറാജ് (0) പുറത്താകാതെ നിന്നു.