![](https://i0.wp.com/santhigirinews.org/wp-content/uploads/2020/12/1-40.jpg?resize=780%2C470&ssl=1)
ആലുവ : നഗരസഭ ചെയര്മാന് തെരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന യോഗത്തില്‍ മുന്‍ ചെയര്മാന് രാഷ്ട്രീയം പറഞ്ഞതിന്റെ നീരസത്തില്‍ എല്‍.ഡി.എഫിലെ ഏഴ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. 2005 – 10 കാലയളവില്‍ നഗരസഭ ഭരിച്ച എല്‍.ഡി.എഫ് യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടത്തിയില്ലെന്ന ആരോപണമാണ് 2010 -15 കാലഘട്ടത്തില്‍ ചെയര്‍മാനായിരുന്ന എം.ടി. ജേക്കബ് ഉന്നയിച്ചത്. മാത്രമല്ല, താന്‍ ചെയര്‍മാനായിരുന്നപ്പോഴാണ് മത്സ്യ മാര്‍ക്കറ്റ് നിര്‍മിച്ചതെന്നും നെഹ്റു പാര്‍ക്ക് അവന്യൂ ബില്ഡിങ്ങിെന്റ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും ജേക്കബ് അവകാശപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് ചെയര്മാന് സ്ഥാനാര്‍ഥി ഗെയില്‍സ് ദേവസി, ശ്രീലത വിനോദ് കുമാര്‍, വി.എന്‍. സുനീഷ്, മിനി ബൈജു, ടിന്റു രാജേഷ്, ദിവ്യ സുനില്‍, ലീന വര്‍ഗീസ് എന്നീ എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്. ഉച്ചയ്ക്ക് ശേഷം വൈസ് ചെയര്പേഴ്സന് തെരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന യോഗത്തില്‍ എല്ലാ അംഗങ്ങളും സംബന്ധിച്ചു.