KeralaLatest

ഹോമിയോ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സാ സൗകര്യം

“Manju”

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സാ വിഭാഗം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കോവിഡ് ഭേദമായവരില്‍ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് കോവിഡാനന്തര ചികിത്സകള്‍ക്കായി ഹോമിയോ ക്ലിനിക്ക് ആരംഭിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. കോവിഡാനന്തര ചികിത്സ, മാനസിക പിന്തുണയ്ക്കായി കൗണ്‍സിലിംഗ്, നാച്ചുറോപ്പതി, യോഗ, കിടത്തി ചികിത്സ, ടെലി മെഡിസിന്‍ ആന്‍ഡ് കൗണ്‍സിലിംഗ്, പ്രതിരോധ മരുന്നു വിതരണം തുടങ്ങിയ ക്ലിനിക്കില്‍ ലഭ്യമാണ്.

8547624213 നമ്പരില്‍ സേവനങ്ങള്‍ക്ക് ബന്ധപ്പെടാമെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.എസ് പ്രദീപ് അറിയിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. പി.കെ. ഗോപന്‍, സെക്രട്ടറി കെ. പ്രസാദ്, ആശുപത്രി സൂപ്രണ്ട് ഡോ. പി.എസ്. ഷീന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button