KeralaLatestThiruvananthapuram
അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്
തിരുവനന്തപുരം : മണ്ണന്തല സര്‍ക്കാര്‍ കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കുന്നത്. ബി.കോം(റെഗുലര്‍), ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് യോഗ്യതകളുള്ളവര്‍ക്ക് ജനുവരി ഏഴിന് രാവിലെ പത്തുമണിക്ക് നടക്കുന്ന എഴുത്ത് പരീക്ഷയ്ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2540494.