InternationalLatest

അഫ്ഗാനിസ്താനിൽ വീണ്ടും സ്‌ഫോടനം; അഞ്ചു പേർ കൊല്ലപ്പെട്ടു

“Manju”

കാബൂൾ: അഫ്ഗാനിസ്താനിൽ വീണ്ടും സ്‌ഫോടനം. കാബൂളിൽ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി നടന്ന സ്‌ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. 2 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ആദ്യത്തെ രണ്ടു സ്‌ഫോടനങ്ങളും 15 മിനിട്ട് വ്യത്യാസത്തിലാണ് നടന്നത്.

മൂന്നാമത്തെ സ്‌ഫോടനം പോലീസ് വാഹനത്തെ ലക്ഷ്യമിട്ടായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകര സംഘടനകളൊന്നും ഇതുവരെ രംഗത്തെത്തിയിട്ടില്ല. രണ്ടു സൈനികരും രണ്ടു പോലീസ് ഉദ്യോഗസ്ഥരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്.

ആക്രമണത്തിന് ഉപയോഗിച്ച സ്‌ഫോടക വസ്തു ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇത് കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കാബൂളിൽ അടുത്തിടെയായി നടന്ന സ്‌ഫോടനങ്ങളിൽ സ്റ്റിക്കി ബോംബുകൾ ഉപയോഗിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.

കാന്തവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്‌ഫോടക വസ്തു വാഹനത്തിൽ ഘടിപ്പിക്കുകയും ഇവ റിമോർട്ട് കൺട്രോളോ ടൈമറോ ഉപയോഗിച്ച് നിയന്ത്രിക്കുകയും ചെയ്യുന്ന ബോംബുകളാണ് സ്റ്റിക്കി ബോംബുകൾ.

Related Articles

Back to top button