InternationalLatest
കുവൈറ്റില്‍ ഇന്ന് 494 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 155335 ആയി. ഇന്ന് 494 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 946 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 202 പേര് കുവൈറ്റില്‍ കൊവിഡ് മുക്തരായി.