InternationalLatest
ജി 7 ഉച്ചകോടിക്ക് മോദിയെ ക്ഷണിച്ച് യു.കെ.
ജൂണില്‍ യു.കെയിലെ കോണ്‍വാള്‍ മേഖലയില്‍ നടക്കാനിരിക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ്യം ക്ഷണിച്ചു. ലോകത്തിലെ ഏഴ് പ്രമുഖ ജനാധിപത്യ സമ്ബദ്വ്യവസ്ഥകളായ യു.കെ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്, യുഎസ്എ, യൂറോപ്യന്‍ യൂണിയന് എന്നിവ ഉള്‍പ്പെടുന്ന സംഘം കൊറോണ വൈറസ് പകര്‍ച്ചവ്യാധി, കാലാവസ്ഥാ വ്യതിയാനം, തുറന്ന വ്യാപാരം തുടങ്ങിയ ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.