InternationalLatest

എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു

“Manju”

ലണ്ടന്‍: എലിസബത്ത് രാജ്ഞിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബക്കിംങ്ഹാം കൊട്ടാരം അധികൃതര്‍ വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൂര്‍ണവിശ്രമത്തിലായ രാജ്ഞിയെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിക്കുകയാണ്. ആശുപത്രിയിലേയ്ക്ക് മാറ്റേണ്ട സാഹചര്യം നിലവില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് രണ്ട് രാജകുടുംബാംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്.

 

Related Articles

Back to top button