InternationalLatest

ഫ്രഞ്ച് ഓപ്പണ്‍ ; ഫൈനലില്‍ കാസ്പര്‍ റൂഡ് റാഫേല്‍ നദാലിനെ നേരിടും

“Manju”

ഫ്രെഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ മാരിന്‍ സിലിച്ചിനെ തോല്‍പ്പിച്ച്‌ കാസ്പര്‍ റൂഡ് റാഫേല്‍ നദാലിനെ നേരിടും. പാരീസിലെ ഫിലിപ്പെചാട്രിയറില്‍ രണ്ട് മണിക്കൂറും 55 മിനിറ്റും നീണ്ടുനിന്ന സെമിഫൈനല്‍ ഗെയിമില്‍ 3-6, 6-4, 6-2, 6-2 എന്ന സെറ്റുകള്‍ക്ക് 23 കാരനായ നോര്‍വീജിയന്‍ താരം ക്രൊയേഷ്യയുടെ സിലിക്കിനെ പരാജയപ്പെടുത്തി.

ഞായറാഴ്ച ഇതേ കോര്‍ട്ടില്‍ അന്തിമ ഏറ്റുമുട്ടല്‍ നടക്കും. കണങ്കാലിനേറ്റ പരിക്ക് മൂലം അലക്‌സാണ്ടര്‍ സ്വെരേവ് കളി ഉപേക്ഷിക്കേണ്ടി വന്നതിനെ തുടര്‍ന്ന് സ്പാനിഷ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ വെള്ളിയാഴ്ച ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലേക്ക് നീങ്ങി. രണ്ടാം സെറ്റ് ടൈബ്രേക്കില്‍ 7-6, 6-6ന് ജര്‍മ്മനിയില്‍ നിന്നുള്ള സ്വെരേവിന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു

Related Articles

Back to top button