KeralaLatest

ഗാനാലാപന രംഗത്തും ചുവടുറപ്പിച്ച്‌ ദുല്‍ഖര്‍

“Manju”

അഭിനയത്തിനും, നിര്‍മ്മാണത്തിനും പിന്നാലെ ഗാന രംഗത്തേക്കും ദുല്‍ഖര്‍ സല്‍മാന്‍. നൃത്ത സംവിധായിക ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന റൊമാന്റിക് എന്റര്‍ടെയ്ന്‍മെന്റ്ചിത്രമായ ഹേയ് സിനാമികയിലാണ് ദുല്‍ഖര്‍ പാടിയിരിക്കുന്നത്. ചിത്രത്തില്‍ നായകന്‍ ദുല്‍ഖര്‍ തന്നെയാണ്, നായിക കാജല്‍ അഗര്‍വാളും.

തന്റെ പ്രിയപ്പെട്ട സിനിമയില്‍ പാടുന്ന വിവരം ദുല്‍ഖര്‍ തന്നെയാണ് പങ്ക് വെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച ചിത്രത്തിനൊപ്പം എന്റെ ഗുരുക്കളില്‍ ഒരാളില്‍ നിന്ന് കിട്ടിയ വിഷുക്കണിയും, കൈ നീട്ടവുമെന്നും ദുല്‍ഖല്‍ കുറിച്ചിട്ടുണ്ട്. ജിയോ സ്റ്റുഡിയോയും, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Related Articles

Check Also
Close
  • ……
Back to top button