Latest

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം

“Manju”

ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായതെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ ഔദ്യോഗിക വിശദീകരണം. ജമ്മു കശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യന്‍ സമയം 10.17-ഓടെയാണ് ഭൂചലനം ഉണ്ടായത്. ഒരു മിനിറ്റ് നേരത്തോളം ഭൂചലനം അനുഭവപ്പെട്ടു.

30 സെക്കന്‍ഡോളം നീണ്ടു നിന്ന ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തിയിലായ ജനം വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പുറത്തേക്ക് ഓടി. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്താനിലെ ജുറുമാണെന്നാണ് പ്രാഥമിക നിഗമനം. പാകിസ്ഥാനില്‍ ഇസ്ളാമബാദ്, പെഷവാര്‍, ലാഹോര്‍ എന്നിവിടങ്ങളില്‍ ഭൂകമ്പമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Related Articles

Back to top button