IndiaLatest

പാരാസെയ്​ലിങ്ങിനിടെ ദമ്പതികൾ കടലില്‍ പതിച്ചു

“Manju”

രാജ്​കോട്ട്​: സാഹസികത ഇഷ്​ടമില്ലാത്തവര്‍ കുറവാണ്​. കടലും മലയുമെല്ലാം സാഹസികതക്കായി ഇവര്‍ തെരഞ്ഞെടുക്കും.
ഗുജറാത്തിലെ ജുനഗഡ്​​ താലൂക്കിലെ ആരോഗ്യപ്രവര്‍ത്തകനായ അജിത്​ കത്താഡും അധ്യാപികയായ ഭാര്യ സരളയുമാണ്​ ഞായറാഴ്ച രാവിലെ ദിയുവിലെ നാഗോവ ബീച്ചിലെത്തിയത്​. റെയ്​ഡ്​ ആസ്വദിച്ച്‌​ ഒരു മിനിറ്റിനകം ഇരുവര്‍ക്കും അപകടം സംഭവിക്കുകയായിരുന്നു. പാരസെയ്​ലിങ്ങിനായി തെരഞ്ഞെടുത്ത കയര്‍ പൊട്ടി​ പാരച്യൂട്ടിലായിരുന്ന ദമ്ബതികള്‍ കടലില്‍​ പതിക്കുകയായിരുന്നു. ലൈഫ്​ ജാക്കറ്റ്​ ധരിച്ചിരുന്ന ഇരുവര്‍ക്കും മുകളിലേക്ക്​ ഭീമന്‍ പാരച്യുട്ടും പതിച്ചു.
ദമ്ബതികള്‍ പറന്നുയരുന്ന വിഡിയോ ബോട്ടില്‍നിന്ന്​ അജിത്തിന്‍റെ സഹോദരന്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഉയരത്തിലെത്തിയ ദമ്ബതികള്‍ നിലതെറ്റി താ​േഴക്ക്​ പതിച്ചതോടെ സഹോദരന്​ അലറിക്കരഞ്ഞു.
‘ഞാന്‍ വിഡിയോ പകര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. കയര്‍ പൊട്ടിയതോടെ ഇനി എന്താണ്​ സംഭവിക്കുകയെന്ന്​ അറിയില്ലായിരുന്നു. ഉയരത്തില്‍നിന്ന്​ സഹോദരനും ഭാര്യയും താഴേക്ക്​ പതിക്കുന്നത്​ കാണാന്‍ മാത്രം കഴിഞ്ഞു. നിസ്സഹായനായി നോക്കി നില്‍ക്കാനാണ്​ ആ സമയം കഴിഞ്ഞത്​’ -സഹോദരന്‍ പറഞ്ഞു.
ആദ്യമായാണ്​ പാരാസെയ്​ലിങ്ങില്‍ ഇവിടെ ഇത്തരം അപകടം സംഭവിക്കുന്നതെന്ന്​ ​ഉടമ മോഹന്‍ ലക്ഷ്​മണ്‍ പറഞ്ഞു. ഞായറാഴ്ചയിലുണ്ടായിരുന്ന കനത്ത കാറ്റിനെ തുടര്‍ന്നാകാം അപകടമുണ്ടായതെന്നും മോഹന്‍ പറഞ്ഞു.
ബോട്ടുമായി ബന്ധിപ്പിച്ചിരുന്ന കയര്‍ ദ്രവിച്ചതായിരുന്നുവെന്ന്​ രാകേഷ്​ പറഞ്ഞു. ഇരുവരുടെയും ഭാരം താങ്ങാന്‍ കഴിയാതെ വന്നതോടെ കയര്‍ പൊട്ടിവീഴുകയായിരുന്നു. കയറിന്​ എന്തെങ്കിലും ബലക്കുറവുണ്ടെങ്കില്‍ മുകളിലേക്ക്​ ഉയരില്ലെന്നായിരുന്നു അവരുടെ വാദം. അതിനാല്‍ തന്നെ പൊട്ടിവീഴില്ലെന്ന്​ അവര്‍ ഉറപ്പ്​ നല്‍കുകയും ചെയ്​തിരുന്നു -രാകേഷ്​ പറഞ്ഞു.
അപകടത്തിന്‍റെ ഞെട്ടലില്‍നിന്ന്​ സരള ഇതുവരെ മോചിതയായിട്ടില്ല. എന്താണ്​ സംഭവിച്ചതെന്ന്​ ഞങ്ങള്‍ക്ക്​ ആദ്യം മനസിലായില്ല. പിന്നീട്​ ഞങ്ങള്‍ക്ക്​ കയര്‍ പൊട്ടിയെന്ന് മനസിലായി. കരയിലാണോ കടലിലാണോ പതിക്കുകയെന്ന കാര്യം വ്യക്തമായിരുന്നില്ല -രാകേഷ്​ പറഞ്ഞു.
ദമ്ബതികളുടെ രണ്ടുകുട്ടികളും ബോട്ടിലുണ്ടായിരുന്നു. അവര്‍ക്ക്​ ലൈഫ്​ ജാക്കറ്റ്​ പോലും നല്‍കാന്‍ നല്‍കാന്‍ തയാറായില്ലെന്നും അവര്‍ ആരോപിച്ചു.

Related Articles

Back to top button