Ernakulam

തിയേറ്ററിനുള്ളിൽ ജീവനക്കാരന്‍ തീകൊളുത്തി മരിച്ച നിലയിൽ

“Manju”

കൊച്ചി ; കൊച്ചിയിൽ തിയേറ്ററിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമല സ്വദേശി മണികണ്ഠനാണ് (29) മരിച്ചത്. പെരുമ്പാവൂർ ഇവിഎം തിയേറ്ററിനുള്ളിൾ തീകൊളുത്തി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

ഇന്ന് രാവിലെ 7.0 ഓടെയാണ് സംഭവം. പെട്രോളും കന്നാസും ലൈറ്ററും മൃതദേഹത്തിന്റെ സമീപത്തു നിന്ന് കണ്ടെത്തി. ഇയാൾ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. എട്ട് വർഷമായി ഇ വി എം തിയേറ്ററിലെ ജീവനക്കാരനായിരുന്നു മണികണ്ഠൻ. മരണകാരണം വ്യക്തമല്ല.

Related Articles

Back to top button