ErnakulamKeralaLatest

അങ്കമാലിയിൽ പിതാവ് വലിച്ചെറിഞ്ഞ കുഞ്ഞിന്‍റെ നില ഗുരുതരം; ഇന്ന് ശസ്ത്രക്രിയ നടത്തും

“Manju”

 

കൊച്ചി:  അങ്കമാലിയില്‍ അച്ഛന്‍ വലിച്ചെറിഞ്ഞിനെ തുടർന്ന് തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലുള്ള കുഞ്ഞിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുഞ്ഞിനെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. തലച്ചോറിൽ കെട്ടി കിടക്കുന്ന രക്തസ്രാവം നീക്കം ചെയുന്നതിനാണ് ശസ്ത്രക്രിയ.ഇന്ന് രാവിലെ ഒൻപതു മണിയോടുകൂടിയാകും ശസ്ത്രക്രിയ ആരംഭിക്കുക. ഇപ്പോഴും അബോധാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടിയുടെ ഹൃദയമിടിപ്പ് ഇപ്പോഴും സാധാരണ നിലയിൽ ആയിട്ടില്ല.
55 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞാണ് അച്ഛന്റെ ക്രൂരതക്കിരയായത്. അച്ഛൻ വലിച്ചെറിഞ്ഞതിനെ തുടർന്ന് കുട്ടിയുടെ തലച്ചോറിന് ക്ഷതമേറ്റിരുന്നു.കുഞ്ഞിന്റെ ചികിത്സാ ചെലവ് ശിശുക്ഷേമസമിതിയാണ് വഹിക്കുന്നത്.കൊതുകിനെ ബാറ്റ് കൊണ്ട് അടിച്ചപ്പോൾ കുഞ്ഞിന് പരിക്കേറ്റുവെന്നായിരുന്നു അച്ഛൻ ആദ്യം പറഞ്ഞത്.  കുട്ടിയുടെ പരുക്കുകളിൽ സംശയം തോന്നിയ ആശുപത്രി  അധികൃതരുടെ പരാതിയുടെഅടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതായി  കണ്ടെത്തിയത്.
പെൺകുഞ്ഞ് ആയതിനാലാണ് ഭർത്താവ് കുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയതെന്ന് കുട്ടിയുടെ അമ്മ ശിശുക്ഷേമ സമിതിക്ക് മൊഴി നൽകിയിട്ടുണ്ട്. പെൺകുഞ്ഞ് ജനിച്ചതിനാൽ ഭർത്താവ് അതൃപ്തനായിരുന്നു. ഇക്കാര്യം പറഞ്ഞ് പലതവണ തന്നോട് വഴക്കുകൂടിയിരുന്നതായും  അമ്മ മൊഴിനൽകിയിരുന്നു.

Related Articles

Back to top button